ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി; ഹോര്‍മുസിലെ സ്വതന്ത്ര സഞ്ചാരത്തിന്‍റെ പ്രധാന്യം ചര്‍ച്ചയായെന്ന് മോദി

Published : Apr 16, 2026, 09:42 PM IST
india france special global strategic partnership modi macron mumbai car ride defense deals hammer missile airbus

Synopsis

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിന്‍റെ പ്രാധാന്യവും ചര്‍ച്ചയായെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു.

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. നാൽപത് മിനിറ്റോളം നീണ്ട ചര്‍ച്ചയിൽ സ്വതന്ത്ര സുരക്ഷിത ഹോര്‍മുസ് ചര്‍ച്ചയായെന്നും മോദി അറിയിച്ചിരുന്നു. ഡോണൾഡ് ട്രംപ് തന്നെ വിളിച്ചെന്ന് നരേന്ദ്ര മോദി വ്യക്തമാക്കുകയായിരുന്നു.അമേരിക്കയുമായി സമഗ്ര ആഗോള തന്ത്രപ്രധാന ബന്ധം ശക്തമായി തുടരുമെന്ന് പറഞ്ഞ മോദി ട്രംപ് തന്‍റെ സുഹൃത്തെന്നും എക്സിൽ കുറിച്ചിരുന്നു. ട്രംപുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് മോദി ഫ്രഞ്ച് പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള സ്വതന്ത്ര കപ്പൽ നീക്കം പുനസ്ഛാപിക്കണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കപ്പൽ നീക്കത്തിന് ഉപാധികൾ വെയ്ക്കുന്നതിനെതിരായ നിലപാട് ജയശങ്കർ ആവർത്തിക്കുകയും ചെയ്തു. പാകിസ്ഥാനിൽ പശ്ചിമേഷ്യൻ സംഘർഷം തീർക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ജയശങ്കറിന്‍റെ പ്രസ്താവന. ഹോർമുസ് കടക്കുന്ന കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്താനുള്ള നീക്കത്തെ ഇന്ത്യ എതിർക്കുകയാണ്. സംഘർഷം തീർക്കാൻ നടക്കുന്ന ശ്രമങ്ങളെ നേരത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്ക്ക് കൂടുതൽ എൽഎൻജി യുഎസ് നല്കും. ആണവോർജ്ജ രംഗത്തെ സഹകരണം ശക്തമാക്കാനും രണ്ടു രാജ്യങ്ങൾക്കുമിടയിൽ ധാരണയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിന് 30 എംപിമാർ, തമിഴ്നാടിന് 59, ലോക്സഭയിൽ ഉറപ്പ് നൽകി അമിത് ഷാ; മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ ആശങ്കക്ക് മറുപടി
വീഡിയോ വൈറൽ: ഇത് മുറിക്കാൻ തനിക്ക് കഴിയില്ലെന്ന് ഒമർ അബ്‌ദുള്ള; ദേശീയപതാകയുടെ നിറങ്ങളുള്ള റിബൺ മുറിക്കാൻ വിസമ്മതിച്ചു