ജോ ബൈഡനുമായി സംസാരിച്ച് നരേന്ദ്ര മോദി; കമല ഹാരിസിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം

By Web TeamFirst Published Nov 18, 2020, 6:30 AM IST
Highlights

കൊവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ഇതാദ്യമായാണ് ബൈഡന്‍റെ വിജയത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്. 

ദില്ലി: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും കമലഹാരിസിനെയും മോദി അഭിനന്ദിച്ചു. കൊവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി മോദി സംസാരിച്ചു.

ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.

ജോ ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തിൽ ഇന്ത്യ അഭിനന്ദനം അറിയിച്ചു. ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ പ്രതികരിക്കുന്നത്. കമല ഹാരിസിന്റെ വിജയം ഇന്ത്യൻ സമൂഹത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Spoke to US President-elect on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns - Covid-19 pandemic, climate change, and cooperation in the Indo-Pacific Region.

— Narendra Modi (@narendramodi)
click me!