
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നും തമിഴ്നാട്ടിൽ പൊതുപരിപാടികൾ. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാവിലെ 9.45നാണ് ചടങ്ങ്. പിന്നീട് തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് മോദിയുടെ സന്ദർശനം. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് പോകും.
ഹൈഡ്രജന്‍ കപ്പലിന്റെ ഉദ്ഘാടനം ഇന്ന്, കൊച്ചിന്‍ ഷിപ്പ്‍യാർഡിലെ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുക്കും
ഹൈഡ്രജന്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്ത്യൻ നിർമ്മിത കപ്പൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. കൊച്ചിൻ ഷിപ്യാർഡിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഓൺലൈനായാണ് പങ്കെടുക്കുന്നത്. ഇന്ധന സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായ കപ്പൽ, കൊച്ചിൻ ഷിപ്‌യാര്‍ഡാണ് നിര്‍മ്മിച്ചത്. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജൻ കപ്പലാണിത്. രാവിലെ 9.45 ന് നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്യാർഡ് സിഎംഡി മധു എസ് നായരും പങ്കെടുക്കും.
ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം, എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam