ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി

Published : Apr 28, 2022, 07:27 AM ISTUpdated : Apr 28, 2022, 07:29 AM IST
ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി മോദി

Synopsis

ഡെ​ന്മാ​ർ​ക്കിൽ നടക്കുന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ലും പ്രധാനമന്ത്രി പ​ങ്കെ​ടു​ക്കും. നാ​ലി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ഫ്രാ​ൻ​സി​ൽ അധികാരം നിലനിർത്തിയ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ദില്ലി: ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi).  ജ​ർ​മ​നി, ഡെ​ന്മാ​ർ​ക്, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നായി മേയിൽ പുറപ്പെടും. മേ​യ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യം ജ​ർ​മ​നി​യും പി​ന്നീ​ട് ഡെ​ന്മാ​ർ​ക്കും സ​ന്ദ​ർ​ശി​ക്കും. ഡെ​ന്മാ​ർ​ക്കിൽ നടക്കുന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ലും പ്രധാനമന്ത്രി പ​ങ്കെ​ടു​ക്കും. നാ​ലി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ഫ്രാ​ൻ​സി​ൽ അധികാരം നിലനിർത്തിയ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ജർമനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 

ബെർലിനിലെത്തുന്ന നരേന്ദ്ര മോദി  ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ (ഐജിസി) ആറാമത് എഡിഷന്റെ ഭാ​ഗമായി    ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ചകൾ നടത്തും. ജർമൻ മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. 

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മറ്റ് നോർഡിക് നേതാക്കളുമായും ആശയവിനിമയം നടത്തും. ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്‌ഡോട്ടിർ, നോർവേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡന്റെ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായി ചർച്ച നടത്തും.

കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യയുടെ നവീകരണം, പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധയൂന്നും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
സാമ്പത്തിക തട്ടിപ്പ് കേസ്: `താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ല', എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നടി ശിൽപ ഷെട്ടി