6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ; കൊവാക്സീനും കോർബെവാക്സിനും സൈക്കോവ് ഡിക്കും അനുമതി

By Web TeamFirst Published Apr 28, 2022, 5:17 AM IST
Highlights

ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബെവാക്‌സും12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കാൻ അനുമതി

ദില്ലി:  രാജ്യത്ത് ആറ് വയസിന് (SIX YEARS)മുകളിലുള്ള കുട്ടികൾക്കായുള്ള കൊവിഡ് (covid)പ്രതിരോധ വാക്സീൻ (vaccine)കുത്തിവെപ്പ് ഉടൻ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകൾക്ക് കൂടി കുട്ടികളിൽ കുത്തിവെക്കാൻ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാർശ കൂടി ലഭിച്ചാൽ ഉടനടി വാക്സീൻ വിതരണം തുടങ്ങും

കുട്ടികൾക്കായുള്ള വാക്സീൻ കുത്തിവെപ്പ് എന്ന വലിയ പദ്ധതിയിലേക്ക് കടക്കുകയാണ് രാജ്യം.ഡിസിജിഐ യോഗത്തിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് കുത്തിവെപ്പിനായി മൂന്ന് വാക്സീനുകൾക്ക് കൂടി അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ , ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബെവാക്‌സ് ,സൈക്കോവ് ഡി എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി.

ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിനും അഞ്ച് മുതൽ 12 വയസിനിടയിലുള്ള കുട്ടികളിൽ കോർബെവാക്‌സും12 വയസിന് മുകളിലുള്ള കുട്ടികളിൽ സൈകോവ് ഡിയുമാണ് ഉപയോഗിക്കാൻ അനുമതി.

ഡിഎൻഎ അടിസ്ഥാന വാക്സീനായ സൈകോവ് ഡിയുടെ മൂന്ന് മില്ലി ഗ്രാം വരുന്ന രണ്ട് ഡോസ് വാക്സിസാകും നൽകുക,ഈ വാക്സീന്റെ മൂന്ന് ഡോസുകളാണ് മുതിർന്നവർക്ക് നൽകുന്നത്. ജനുവരിയിൽ 15-18 വയസ്സുകാരിൽ വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. കഴിഞ്ഞമാസം 12 വയസ്സിനു മുകളിലുള്ളവരെ കൂടി കുത്തിവെപ്പിന്റെ ഭാഗമാക്കി, നിലവിൽ 12 മുതൽ 18 വയസു വരെ പ്രായമുള്ളവർക്ക് കൊവാക്സീനും 12 മുതൽ 14 വരെ പ്രായമുള്ളവർക്ക് കോർബൈവാക്സും നൽകുന്നു

മൂന്ന് വാക്സീനുകൾക്ക് അനുമതി ലഭിച്ചെങ്കിലും കോർബെവാക്‌സിന്റെയും സൈക്കോവ് ഡിയുടെയും കൂടൂതൽ ലഭ്യത ഉറപ്പാക്കാൻ സർക്കാരിനായിട്ടില്ല. അതിനാൽ ഭാരത് ബയോ ടെക്കിന്റെ കൊവാക്സീനാകും ആദ്യഘട്ടത്തിൽ ആറ് വയസ് മുതൽ പ്രായമുള്ള കുട്ടികൾക്ക് നൽകി തുടങ്ങുക

 'വെല്ലുവിളി അവസാനിച്ചിട്ടില്ല, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തണം, കൊവിഡിൽ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി 


ദില്ലി: രാജ്യത്തെ കൊവിഡ് (Covid) സാഹചര്യം മുഖ്യമന്ത്രിമാരുമായി ചർച്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ആരോഗ്യസംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി നിർദ്ദേശിച്ചു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതും യോഗത്തില്‍ ചർച്ചയായി. 

ഒരിടവേളക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണമുയരുന്നതും രാജ്യത്ത നിരവധി ഉത്സവങ്ങൾ വരാനിരിക്കുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കൊവിഡ‍് പ്രതിരോധ നടപടികളെ കുറിച്ച് യോഗത്തില്‍ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തായതിനാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കേരളത്തില്‍ നിന്ന് അവലോകന യോഗത്തില്‍ പങ്കെടുത്തത്. 

നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി ഉത്തർപ്രദേശ് ഹരിയാന ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്.

വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം: മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ (Covid 19) കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് (Mask) നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും. കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്.

click me!