PM Modi : ജി ഏഴ് ഉച്ചകോടിയിൽ ഇന്ന് ജർമ്മനിയിൽ, പ്രധാനമന്ത്രി പങ്കെടുക്കും; യുഎഇ സന്ദർശനവും കഴിഞ്ഞ് മടക്കം

By Web TeamFirst Published Jun 26, 2022, 12:45 AM IST
Highlights

പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും

ദില്ലി : ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെയാകും അവസാനിക്കുക. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് യശ്വന്ത് സിൻഹ

I'll be visiting Schloss Elmau, Germany at invitation of Chancellor of Germany Olaf Scholz, for G7 Summit under German Presidency. It'll be a pleasure to meet Chancellor after a productive India-Germany Inter-Governmental Consultations: PM Modi ahead of his visit to Germany & UAE pic.twitter.com/ep8QwRegQ4

— ANI (@ANI)


ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ജർമ്മനിയിൽ നിന്നും പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. യു എ ഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് മോദിയുടെ യു എ ഇ സന്ദർശനം. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യു എ ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യു എ ഇയിലേക്ക് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

'ഗുജറാത്ത് കലാപത്തിന്‍റെ പേരിൽ മോദിയെ കരിവാരിത്തേക്കാൻ ഗൂഢാലോചന നടന്നു': മോദിയെ പ്രശംസിച്ച് അമിത് ഷാ

During the sessions of the Summit, I will be exchanging views with the G7 counties, G7 partner countries and guest International Organisations on topical issues such as environment, energy, climate, food security, health, counter-terrorism, gender equality and democracy: PM Modi

— ANI (@ANI)
click me!