'മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിച്ച വ്യക്തി, ടീസ്ത സെതൽവാദിനെ വിട്ടയക്കണം': നടപടിയെ അപലപിച്ച് സിപിഎം

By Web TeamFirst Published Jun 25, 2022, 7:45 PM IST
Highlights

മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്ത സെതൽവാദെന്നും കള്ളകേസ് പിൻവലിച്ച് ടീസ്തയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

ദില്ലി : സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്ത ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നടപടിയെ അപലപിച്ച് സിപിഎം. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്ത സെതൽവാദെന്നും കള്ളകേസ് പിൻവലിച്ച് ടീസ്തയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്നാണ് മുംബൈയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎൻഐ റിപ്പോർട്ട് ചെയ്തു. കേസിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെന്നും വീട്ടിൽ അതിക്രമിച്ച് കയറി  പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ടീസ്റ്റയുടെ അഭിഭാഷകൻ പ്രതികരിച്ചത്.

Gujarat ATS detained and took activist Teesta Setalvad to Santacruz police station in Mumbai pic.twitter.com/X72wZ1pyee

— ANI (@ANI)

ടീസ്റ്റയ്ക്ക് പിന്നാലെ ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടീസ്റ്റയെയും ആർബി ശ്രീകുമാറിനെയും  തേടി ഗുജറാത്ത് എടിഎസ് എത്തിയത്.  

Teesta Setalvad : അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ ടീസ്റ്റ സെതൽവാദിന്റെ വീട്ടിൽ ഗുജറാത്ത് പൊലീസ്


 
 

click me!