പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി, ഐടി നിയമപരിരക്ഷ നീക്കുമെന്ന് മുന്നറിയിപ്പ്

Published : Aug 05, 2026, 02:49 PM IST
pm modi

Synopsis

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്തതിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ഐടി നിയമപ്രകാരമുള്ള നിയമപരിരക്ഷ നീക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സി ഇ ഓ മാർക്ക് സക്കർബർഗ് വ്യക്തിപരമായി നിബന്ധനകളില്ലാതെ മാപ്പ് പറയണമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയാൻ സക്കർബർഗ് തയ്യാറായില്ലെങ്കിൽ ഐ ടി നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നുമെന്നും സമിതി മുന്നറിയിപ്പ് നൽകി. ഈ സുരക്ഷ നീക്കിയാൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളിൽ മെറ്റയെ ഒരു പബ്ലിഷറായി കണക്കാക്കി നേരിട്ട് നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും.

വിവാദം കടുത്തതോടെ മെറ്റയുടെ പബ്ലിക് പോളിസി ആൻഡ് ഗ്ലോബൽ അഫയേഴ്‌സ് മേധാവി ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേന്ദ്ര ഐ ടി മന്ത്രാലയ സെക്രട്ടറി എസ് കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ ഐ ടി മന്ത്രാലയ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നു. ആൽഗരിതത്തിലുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, വി വി ഐ പി അക്കൗണ്ടുകൾക്ക് ഭാവിയിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും മെറ്റ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഭാനടപടികളോട് സഹകരിക്കണം, രാഹുലിനെ കണ്ട് കിരൺ റിജിജു; രാജഭരണ കാലമല്ല, അമിത് ഷാ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി, ഇന്നും പാർലമെൻ്റിൽ പ്രതിഷേധം
മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം, മർദ്ദിച്ചതും മലയാളികൾ, 6 പേർക്കെതിരെ കേസ്