
ദില്ലി: രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 93, 51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേർ കൂടി മരിച്ചതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,200 ആയി. 87,59,969 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം, കൊവിഡ് വാക്സിൻ നിർമ്മാണം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്സിൻ വികസനം വിലയിരുത്തി.
അതിനിടെ, ദില്ലിയിൽ വീടുകൾ തോറുമുള്ള സർവ്വേയിൽ പങ്കെടുത്ത 17 സന്നദ്ധ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അധ്യാപകർ ഉൾപ്പെടെ 17 പേർക്കാണ് കൊവിഡ് ബാധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam