
ദില്ലി: രണ്ട് ദിവസത്തിനിടെ നാല് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദർശനത്തിനിടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാല് സംസ്ഥാനങ്ങളിലായി 50000 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. ഇന്ന് ഉത്തർപ്രദേശിൽ ഗൊരഖ്പുർ-ലഖ്നൗ, ജോധ്പുർ-സബർമതി വന്ദേഭാരത് എക്സ്പ്രസുകളും മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 25ആയി. ഛത്തീസ്ഗഢ്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് മോദി സന്ദർശിക്കുന്നത്.
ഛത്തീസ്ഗഢിൽ 7600 കോടിയുടെ പദ്ധതികൾക്ക് മോദി തറക്കല്ലിടും. 2019ന് ശേഷം ആദ്യമായിട്ടാണ് മോദി ഛത്തീസ്ഗഢ് സന്ദർശിക്കുന്നത്. അടുത്ത വർഷം ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് നടക്കും. ദേശീയപാത നിർമാണം, സയൻസ് കോളേജ് തുടങ്ങിയ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. തെലങ്കാനയിലെ വാറങ്കലിൽ 6100 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. വാറങ്കലിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും.
Read More.... രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ല; കുറ്റക്കാരനെന്ന വിധി ഉചിതമെന്ന് ഗുജറാത്ത് കോടതി
ഉത്തർപ്രദേശ് നഗരങ്ങളായ ലഖ്നൗ-ഗൊരഖ്പുർ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിൻ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തർപ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സർവീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു നഗരങ്ങൾക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയിൽവേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും
16 കോച്ചുകൾക്ക് പകരം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരതിനുണ്ടാകുക.
ഉത്തർപ്രദേശിന് ലഭിക്കുന്ന ആദ്യത്തെ മിനി വന്ദേഭാരതാണിതെന്ന പ്രത്യേകതയമുണ്ട്. യാത്രാ നിരക്കും സ്റ്റേഷനുകളും പിന്നീട് അറിയിക്കുമെന്നും റെയിൽവേ അറിയിച്ചു. 302 കിലോമീറ്ററാണ് ഇരു നഗരങ്ങൾക്കിടയിലുമുള്ള ദൂരം. നാല് മണിക്കൂറിനുള്ളിൽ ഓടിയെത്തുമെന്നും റെയിൽവേ അറിയിച്ചു. മണിക്കൂറിൽ 160 കിലോമീറ്ററാണ് വേ ഗപരിധി. 110 കിലോമീറ്റർ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നും അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ജോധ്പൂർ ഗുജറാത്തിലെ സബർമതി നഗരങ്ങളെ ബന്ധിപ്പിച്ചാണ് മറ്റൊരു വന്ദേഭാരത് ഉദ്ഘാടനം ചെയ്യുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam