
ചെന്നൈ:ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജന്മദിനത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചതിന് എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കി എടപ്പാടി പളനിസാമി. വിഴുപ്പുറം ജില്ലാ സെക്രട്ടറി മുരളിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെ അണ്ണാമലൈയുടെ 39ആം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു 39 യുവതി-യുവാക്കളുടെ വിവാഹം സംഘടിപ്പിച്ചത്.
അണ്ണാമലൈയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപിക്കാരനായ മകൻ ആണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മുരളി വിശദീകരിച്ചെങ്കിലും എടപ്പാടി വഴങ്ങിയില്ല . ജയലളിത അഴിമതിക്കാരിയെന്ന് അണ്ണാമലൈ ആക്ഷേപിച്ചതിന് പിന്നാലെ, ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സഖ്യം തുടരണോയെന്ന് ഉചിതമായ സമയത്ത്
തീരുമാനിക്കുമെന്നാണ് എഐഎഡിഎംകെ നേതൃയോഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam