നിർമാണം പുരോ​ഗമിക്കുന്ന പാർലമെന്റിൽ അപ്രതീക്ഷിതമായി മോദി എത്തി, തൊഴിലാളികളുമായി കൂടിക്കാഴ്ച

Published : Mar 30, 2023, 07:52 PM ISTUpdated : Mar 30, 2023, 07:56 PM IST
നിർമാണം പുരോ​ഗമിക്കുന്ന പാർലമെന്റിൽ അപ്രതീക്ഷിതമായി മോദി എത്തി, തൊഴിലാളികളുമായി കൂടിക്കാഴ്ച

Synopsis

ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുകയും നിർമാണ പുരോ​ഗതി വിലയിരുത്തുകയും ചെയ്തു. 

ദില്ലി: നിർമാണം പുരോ​ഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നിർമാണ പുരോ​ഗതി വിലയിരുത്തിയത്. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുകയും നിർമാണ പുരോ​ഗതി വിലയിരുത്തുകയും ചെയ്തു. നേരത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.  

രാജ്യത്തിന്റെ പവർ കോറിഡോറായ സെൻട്രൽ വിസ്തയുടെ പുനർവികസനത്തിന്റെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.  ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള മഹത്തായ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയും ഉണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ
ആദ്യം ചാറ്റിംഗ്, പിന്നീട് വീട്ടിലേക്ക് ക്ഷണിക്കും; രഹസ്യമായി വീഡിയോ പകർത്തി ഭീഷണി, തെലങ്കാനയിൽ ഹണിട്രാപ്പ്, ദമ്പതികൾ പിടിയിൽ