ഹോം മെയ്ഡ് മാസ്‌ക് ധരിച്ച് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനെത്തിയത് ഇങ്ങനെ

By Web TeamFirst Published Apr 11, 2020, 5:22 PM IST
Highlights

മാസ്‌ക് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്നും സാധാരണക്കാര്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം മറയ്ക്കണമെന്നും പ്രധാനമന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു...
 

ദില്ലി: കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് എത്തിയത്. കോട്ടണ്‍കൊണ്ട് നിര്‍മ്മിച്ച മുഖാവരണമായിരുന്നു അത്.വീഡിയോ കോണ്‍ഫറന്‍സിംഗിന്റെ ചിത്രങ്ങളില്‍ അദ്ദേഹം മുഖം കോട്ടണ്‍ തുണി ഉപയോഗിച്ച് മറച്ചത് വ്യക്തമായിരുന്നു. 

മാസ്‌ക് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്നും സാധാരണക്കാര്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖം മറയ്ക്കണമെന്നും പ്രധാനമന്ത്രി നേരത്തേ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോകോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്ത മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉള്‍പ്പെടെയുള്ളവര്‍ മാസ്‌ക് ധരിച്ചിരുന്നു. 

Read More: ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; ചില മേഖലകളിൽ ഇളവിന് സാധ്യത 

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയെന്ന് സ്ഥിരീകരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗത്തിന് ശേഷം രംഗത്തെത്തി.പ്രധാനമന്ത്രി ഉചിതമായ തീരുമാനം എടുത്തെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്ന്, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥാനം മികച്ചതാണ്. കാരണം നമ്മള്‍ നേരത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചു. അത് ഇപ്പോള്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം നഷ്ടപ്പെടുമെന്നും ദില്ലി മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

click me!