പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ സാധ്യത?

Published : Feb 18, 2021, 07:05 PM ISTUpdated : Feb 18, 2021, 07:27 PM IST
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ സാധ്യത?

Synopsis

ഫെബ്രുവരി 27-ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി കേരളത്തിലെത്തും എന്നാണ് ദില്ലിയിൽ നിന്നുള്ള വിവരം. കൊച്ചി ബിപിസിഎൽ ഉദ്ഘാടനം അടക്കം വിവിധ സ‍ര്‍ക്കാര്‍ പരിപാടികളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ മോദി ബിജെപി നിര്‍വാഹക സമിതിയോഗത്തിൽ പങ്കെടുക്കുകയും ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തകയും ചെയ്തിരുന്നു. 

കൊച്ചിയിൽ വന്നു പോയി ഒരാഴ്ച പിന്നിടും മുൻപാണ് നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്. ഫെബ്രുവരി 27-ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി പാര്‍ട്ടി റാലിയിൽ പങ്കെടുക്കുമെന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ അറിയിക്കുന്നത്. 

പ്രധാനമന്ത്രി 27-ന് കേരളത്തിലേക്ക് എത്തുമെന്ന് വ്യക്തമായ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുവാൻ സാധ്യതയുണ്ട്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പിന്നെ ഔദ്യോഗിക പരിപാടികൾക്ക് വിലക്കുണ്ടാവും. കഴിഞ്ഞ കേന്ദ്രബജറ്റിൽ ദേശീയ പാത വികസനത്തിനായി കേന്ദ്രം കേരളത്തിന് 65000 കോടി രൂപ അനുവദിച്ചിരുന്നു.  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ കേരള സന്ദ‍ര്‍ശനത്തിനിടെയുണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല.
 

PREV
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ