
ദില്ലി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. അഹമ്മദാബാദിലെ യുഎന്‍ മേത്താ ആശുപത്രിയില്‍ കഴിയുന്ന ഹീരാബെന്നിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. അമ്മയെ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി ഉടനെ അഹമ്മാദാബാദിലേക്ക് തിരിക്കും എന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദിയും കുടംബവും മൈസൂരില്‍ അപകടത്തില്‍പെട്ടിരുന്നു. അപകടത്തിൽ ആര്‍ക്കും സാരമായ പരിക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam