
അസന്‍സോള്‍(പശ്ചിമ ബംഗാള്‍): പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തില്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെന്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദബെന്‍ ക്ഷേത്രത്തിലെത്തിയത്. പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കല്യാണേശ്വരി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.
ദന്‍ബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യശോദബെന്‍. ഇതിനിടയിലാണ് 500 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെത്തി ഇവര്‍ പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തിയത്.
സഹോദരനും സെക്രട്ടറിക്കുമൊപ്പമെത്തിയ യശോദബെന്നിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ സ്വീകരിക്കണം. പൂജകള്‍ക്കായി 201 രൂപയാണ് യശോദ ബെന്‍ നല്‍കിയത്. ശിവ പ്രതിമയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 101 രൂപ ദക്ഷിണയും അവര്‍ നല്‍കി.
ക്ഷേത്രത്തിലെ പൂജാരിയായ ബില്‍ട്ടു മുഖര്‍ജിയാണ് യശോദബെന്നിനായി പൂജകള്‍ ചെയ്തത്. കാളീ ദേവിക്കായി രാജാ ലക്ഷ്മണ്‍ സെന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് അസന്‍സോളിലെ കല്യാണേശ്വരി ക്ഷേത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam