പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്ര, 8 ദിവസങ്ങൾക്കുള്ളിൽ സന്ദർശിക്കുക 5 രാജ്യങ്ങൾ; ജൂലൈ 2ന് ഘാനയിൽ

Published : Jun 30, 2025, 05:40 PM ISTUpdated : Jun 30, 2025, 05:45 PM IST
Narendra Modi

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലൈ മാസത്തിലെ വിദേശ സന്ദർശന പട്ടിക പുറത്ത്. ജുലൈ 2, 3 തീയതികളിലായി പ്രധാനമന്ത്രി ഘാന സന്ദർശിക്കും. 30 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം മറ്റന്നാൾ മുതൽ. ജുലൈ 2, 3 തീയതികളിലായി ഘാനയിലാണ് ആദ്യസന്ദർശനം. 30 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.പിന്നാലെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ മോദി എത്തും. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. തുടർന്ന് ഈ മാസ 6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. പിന്നാലെ ഈ മാസം 9ന് മോദി നമീബീയിലേക്ക് മോദി പോകും.സന്ദർശനത്തിൽ പ്രധാനപ്പെട്ട ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു