സിഖ് ഗുരുക്കൻമാരുണ്ട്, കർഷകസമരമില്ല, 'മൻ കി ബാത്തി'നിടെ പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ

Published : Dec 27, 2020, 11:45 AM ISTUpdated : Dec 27, 2020, 01:26 PM IST
സിഖ് ഗുരുക്കൻമാരുണ്ട്, കർഷകസമരമില്ല, 'മൻ കി ബാത്തി'നിടെ പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ

Synopsis

കാർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് മൻകീ ബാത്ത് നടക്കുന്നത്. അതേ സമയം നേരത്തെ നിശ്ചയിച്ചപോലെ പാത്രം കൊട്ടിയും കൈ കൊട്ടിയും സമരം ചെയ്യുന്ന കർഷകർ പ്രതിഷേധിക്കുകയാണ്.

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷക സമരത്തെയും കാർഷിക നിയമത്തെയും കുറിച്ച് പ്രത്യക്ഷ പരാമർശങ്ങൾ നടത്താതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. കാർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് മൻകീ ബാത്ത് നടക്കുന്നത്. അതേ സമയം ദില്ലിയിലെ സമരമുഖത്ത് നേരത്തെ നിശ്ചയിച്ചപോലെ പാത്രം കൊട്ടിയും കൈ കൊട്ടിയും കർഷകർ പ്രതിഷേധിക്കുകയാണ്. 

സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച മോദി ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നും മൻകീ  ബാത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനസമയത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നു. 2021 ൽ രോഗസൗഖ്യത്തിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് നാം കൂടുതൽ പ്രാധാന്യം നൽകണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം
'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്