പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി, 'ജിസിസിയിലേക്ക് ഭക്ഷ്യോത്പന്ന ലഭ്യത ഇന്ത്യ ഉറപ്പാക്കും'

Published : Mar 26, 2026, 09:59 PM IST
PM Narendra Modi and Lulu Group Chairman MA Yusuff Ali

Synopsis

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. 

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയിൽ തുടരും. ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ. യൂസഫലി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എംഎ യൂസഫലിയുടെ പ്രതികരണം.

ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയെ എംഎ യൂസഫലി അറിയിച്ചു. 34ൽ അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ​ഗൾഫ് മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ലുലു എത്തിച്ചത്. മേഖലയിൽ നിലനിൽക്കുന്ന സാഹചര്യം ജിസിസി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ലുലു ഗ്രൂപ്പ് എടുത്തിട്ടുണ്ടെന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദിവസേന പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളും കപ്പൽ സർവീസുകളും ഇതിനായി ഉപയോഗിച്ചു വരുന്നുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയോട് വ്യക്തമാക്കി.

ജിസിസി രാഷ്ട്രങ്ങളുമായി സുപ്രധാന വാണിജ്യപങ്കാളിത്വമുള്ള രാജ്യമാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ എല്ലാ സഹായ സഹകരങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എംഎ യൂസഫലിക്ക് ഉറപ്പ് നൽകി. ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴിയാണ് ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ ജിസിസിയിലേക്ക് ലഭ്യമാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ഇത് വലിയ പിന്തുണയാണ് നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുച്ചേരിയിൽ ഡിഎംകെ-കോണ്‍ഗ്രസ് 'സൗഹൃദ മത്സരം'; 5 മണ്ഡലങ്ങളിൽ നേര്‍ക്കുനേര്‍, വിമര്‍ശനവുമായി ഇടതുപാര്‍ട്ടികള്‍
പശ്ചിമേഷ്യൻ സംഘർഷം: യോഗം വിളിച്ച് പ്രധാനമന്ത്രി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരും