'കർഷകർക്ക് ലാഭം ഉറപ്പാക്കും', വിവാദ നിയമഭേദഗതികളെ ന്യായീകരിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Dec 12, 2020, 11:36 AM IST
Highlights

ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടിയെന്നും കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു. 

ദില്ലി: വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമങ്ങളോടെ രാജ്യത്തെ കർഷകർ ശക്തിപ്പെടുമ്പോൾ രാജ്യം വികസിക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നെനെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിക്കി സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടി. കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതൽ നിക്ഷേപം വേണം. കർഷകരുടെ ലാഭം ഇതിലൂടെ ഉയരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

click me!