'തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം'; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

Published : Mar 02, 2023, 09:43 PM ISTUpdated : Mar 02, 2023, 09:47 PM IST
'തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലം'; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

Synopsis

ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞ മോദി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു.

ദില്ലി: വരുംവർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞ മോദി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്നത്തിന്‍റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന് സംസ്ഥാനങ്ങൾ ദില്ലിയില്‍ നിന്നും ഞങ്ങളുടെ മനസില്‍ നിന്നും ഇപ്പോൾ അകലെയല്ലെന്ന് നരേന്ദ്ര മോദി. ദില്ലിയും വടക്കുകിഴക്കന് സംസ്ഥാനങ്ങളും തമ്മില്‍ പാലം പണിയാനായി, ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മാറ്റത്തിന്‍റെ സമയമാണെന്ന് പറഞ്ഞ മോദി, ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു. 

Read More : ത്രിപുരയിൽ രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത, തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, ബിജെപിക്കും ക്ഷീണം

കേരളത്തിലും ബിജെപി സർക്കാറുണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവർ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി, പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതുവരെ പ്രതിപക്ഷം ഇവിഎമ്മിനെ കുറ്റം പറയുന്നത് കണ്ടില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

മോദി മരിക്കട്ടെ എന്നാണ് ചിലർ പറയുന്നത്, എന്നാല്‍ മോദി പോവല്ലേ എന്നാണ് ജനം പറയുന്നത്. ക്രിസ്ത്യൻ വിഭാ​ഗങ്ങൾ ഒപ്പമുണ്ട്. നാ​ഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യൻ വിഭാ​ഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം