'മണിപ്പൂരില്‍ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണം': രാഹുല്‍ഗാന്ധി

Published : May 04, 2023, 02:38 PM ISTUpdated : May 04, 2023, 02:48 PM IST
'മണിപ്പൂരില്‍ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണം': രാഹുല്‍ഗാന്ധി

Synopsis

മണിപ്പൂരില്‍ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ അതീവ ആശങ്കയുണ്ട്. 

ദില്ലി: മണിപ്പൂര്‍ സംഘർഷത്തില്‍ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ സമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ അതീവ ആശങ്കയുണ്ട്. മണിപ്പൂരിലെ ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും രാഹുല്‍ പറഞ്ഞു.

കലാപം രൂക്ഷമായതോടെ സംഘർഷബാധിത പ്രദേശങ്ങളില്‍  സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. മണിപ്പൂരിലെ സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്സിംങ് ഇതിഹാസം മേരി കോം രംഗത്ത് വന്നിരുന്നു. 'എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ' വെന്ന് മണിപ്പൂരിലെ സംഘർഷത്തിന്‍റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത് മേരി കോം അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്‍റെ ട്വീറ്റ്.

'ക്യാമറ കണ്ണിലെ അഴിമതി, 'കൊട്ട' പ്രതിഷേധം, രാഹുലിന് ഇളവില്ല, ചക്രവാത ചുഴിയും ചുഴലി ഭീഷണിയും'-10 വാർത്ത

അതേസമയം അക്രമങ്ങള്‍ കൂടിയതോടെ ജനങ്ങളെ  സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് സൈന്യം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാംപുകളിലേക്കും സർക്കാർ ഓഫിസികളിലേക്കുമാണ് ആളുകളെ മാറ്റുന്നത്. സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നലെ രാത്രി മുതൽ കര്‍ഫ്യു ഏർപ്പെടുത്തി.

പിക്കപ്പ് വണ്ടി 'ഹെൽമെറ്റ്' ഇല്ലാതെ ഓടിച്ചതിന് പിഴ! ഒടുവിൽ എംവിഡി വിശദീകരണം

ആംആദ്മി പാർട്ടി നേതാക്കൾ ഇന്നലെ രാത്രിയോടെ താരങ്ങൾക്ക് കിടക്കകൾ വിതരണം ചെയ്യാൻ രാത്രി എത്തിയത് പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പൊലീസ് വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറി എന്ന് താരങ്ങൾ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് ഗുസ്തി താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം