ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും, പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക്

Published : Nov 19, 2025, 01:17 PM IST
PM Narendra Modi

Synopsis

അമേരിക്കൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനിൽക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജി20 ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

ദില്ലി : ദക്ഷിണാഫ്രിക്കയിൽ ഈ ആഴ്ച നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിക്കായി മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അമേരിക്കൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് മോദി വിട്ടുനിൽക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജി20 ഉച്ചകോടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ജി20 ഉച്ചകോടിക്ക് എത്തുമോ എന്ന് വ്യക്തമല്ല. അടുത്ത മാസം നാലിന് പുടിൻ ഇന്ത്യയിലെത്തുമെന്നാണ് സൂചന.    

 

 

 

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ