വിദേശ ഉച്ചകോടിയിൽ യുവതി പങ്കെടുത്ത സംഭവം: വി മുരളീധരനെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Oct 6, 2020, 10:31 AM IST
Highlights

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ അനുമതിയോടെയാണ് യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിത മേനോൻ രംഗത്തെത്തിയിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്ന് പ്രതികരിച്ച മന്ത്രി അവര്‍ക്ക് മാത്രമല്ലല്ലോ അനുമതി എന്ന് പിന്നീട് തിരുത്തി.

ദില്ലി: പ്രോട്ടോക്കോൾ ലംഘന ആരോപണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ  മന്ത്രി തല സമ്മേളനത്തിൽ സ്മിതാ നായരെ പ്രോട്ടോക്കോൾ ലംഘിച്ച് പങ്കെടുപ്പിച്ചത് സംബന്ധിച്ചാണ് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂരാണ് പരാതിക്കാരൻ

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ അനുമതിയോടെയാണ് യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിത മേനോൻ രംഗത്തെത്തിയിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്ന് പ്രതികരിച്ച മന്ത്രി അവര്‍ക്ക് മാത്രമല്ലല്ലോ അനുമതി എന്ന് പിന്നീട് തിരുത്തി. അതേ സമയം മന്ത്രിയും സ്മിത മേനോനും പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സലീം മടവൂർ.

പിആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്ക് റിപ്പോര്‍ട്ടിംഗ് ചെയ്യാന്‍ അവസരം തരുമോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദിച്ചു. സമാപന ദിവസം വന്നോളാന്‍ പറഞ്ഞു. ഇതാണ് സ്മിത മേനോന്റെ നിലപാട്. പുതിയ ഭാരവാഹിപ്പട്ടികയില്‍ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സ്മിതാ മേനോന്‍. ഒരു വ്യക്തിക്ക് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാക്കാല്‍ അനുമതി നല്‍കാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്നും ഇവര്‍ക്ക് സ്റ്റേജിലിരിക്കാന്‍ അവസരം കൊടുത്തത് മുരളീധരനാണെന്നുമാണ് സലിം മടവൂര്‍ ആരോപിക്കുന്നത്. 

click me!