
സൂറത്ത്: നാല് വയസ്സുകാരിയെ ബലാത്സംഗം (Rape) ചെയ്ത കേസില്‍ പ്രതിക്ക് അറസ്റ്റിലായി 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി(Court). പോക്‌സോ സ്‌പെഷ്യല്‍ കോടതി (POCSO Speacial court) സ്‌പെഷ്യല്‍ ജഡ്ജി പിഎസ് കലയാണ് (PS Kala) പ്രതിയായ അജയ് നിഷാദിന്(Ajay Nishad-39) മരണം വരെ തടവുശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് (Uttarpradesh) സ്വദേശിയായ ഇയാള്‍ കേസില്‍ ഒക്ടോബര്‍ 13നാണ് അറസ്റ്റിലാകുന്നത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ ഒക്ടോബര്‍ 12നാണ് നാല് വയസ്സുകാരിയെ സച്ചിന്‍ ജിഐഡിസി പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.
പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 10 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച് ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. ഇത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത് ഗുജറാത്ത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു.
അടുത്ത വർഷം പകുതിയോടെ രാജ്യം 5 ജിയിലേക്ക്;ഏപ്രിൽ മെയ് മാസങ്ങളിലായി 5ജി സ്പെക്ട്രം വിതരണം നടക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam