
ഗുരുഗ്രാം: വിഷം കഴിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ ക്ഷേത്രത്തിലെത്തിച്ചതിനെ തുടര്‍ന്ന് ചികിത്സ വൈകി യുവാവ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ മെയ് 13നാണ് സംഭവം. 28കാരനായ ജീവ് രാജ് റാത്തോറിനെയാണ് വീട്ടുകാര്‍ തടാകക്കരയില്‍ വിഷം കഴിച്ച അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍, ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം വീട്ടുകാര്‍ ഇയാളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. വെള്ളത്തിനൊപ്പം വിഷം പുറത്തുവരുമെന്നായിരുന്നു വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, യുവാവിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മെയ് 12ന് കേരളത്തിലും സമാന സംഭവമുണ്ടായിരുന്നു. പേവിഷ ബാധിച്ച 11 വയസ്സുള്ള കുട്ടിയെ മന്ത്രിവാദിയുടെ അടുത്ത് കൊണ്ടുപോയിരുന്നു. ദില്ലിയില്‍ മന്ത്രവാദത്തെ തുടര്‍ന്ന് കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്തത് സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam