ഇന്ത്യയിലും നേപ്പാളിലും തെരച്ചിൽ; യുവാവിൻ്റെ മരണത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ

Published : Oct 20, 2026, 06:19 PM IST
Shraddha Dubey Arrest

Synopsis

റെസ്റ്റോറൻ്റ് ഉടമയായ യുവാവിൻ്റെ മരണത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. 28കാരനായ ശിവ ശർമ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിലാണ് ശിവ ശർമയുടെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ അറസ്റ്റിലായത്.

ലക്നൗ: റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെയും നേപ്പാളിലെയും വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് അറസ്റ്റ്. മൂവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലേക്ക് കടന്ന മൂന്നുപേരും ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്തി നാഗ്പുരിലേക്ക് പോകുംവഴിയാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഒൻപതാം തീയതി ആണ് 28കാരനായ ശിവ ശർമ ലക്നൗവിലെ ഹസ്രത്ഗഞ്ച് മേഖലയിൽ സ്ഥിതിചെയ്യുന്ന ശ്രദ്ധയുടെ അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചത്. ശ്രദ്ധയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന ശിവ ശർമ. മരണത്തിന് പിന്നിൽ ശ്രദ്ധയും മറ്റുള്ളവരുമാണെന്ന് ശർമയുടെ അമ്മ രഞ്ജന ശർമ ആരോപിച്ചിരുന്നു. രഞ്ജന ശർമയുടെ പരാതിയിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും ശർമയുടേത് ആത്മഹത്യയാണെന്നും ചൂണ്ടിക്കാട്ടി ശ്രദ്ധ രംഗത്തെത്തിയിരുന്നു.

അന്വേഷണത്തിൽ ശ്രദ്ധയും സംഘവും നേപ്പാളിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ കാർ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ട ലക്നൗ പൊലീസ് മൂവരുടെയും സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ, ശ്രദ്ധയും സംഘവും ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് നാഗ്പുരിലേക്ക് പോകുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഉത്തർ പ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെയും മഹാരാഷ്ട്ര പൊലീസിൻ്റെയും സഹായത്തോടെ ലക്നൗ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ലക്നൗവിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദസറയ്ക്ക് പാറ്റയുടെ കോലം കത്തിക്കുന്നതിൽ പ്രതികരണവുമായി അഭിജീത് ദീപ്കെ; 'ഫ്രീ പബ്ലിസിറ്റിക്ക് നന്ദിയുണ്ട്'
'നുണകൾ പ്രചരിപ്പിച്ച് തളർന്നു, വിയറ്റ്നാമിൽ കറങ്ങിയിട്ട് വരാം', കടുത്ത പരിഹാസവുമായി ബിജെപി; രാഹുലിന്‍റെ യാത്രയെ പിന്തുണച്ച് കോൺഗ്രസ്