UP Election 2022 : കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രചാരണം; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ യുപിയില്‍ കേസ്

By Web TeamFirst Published Jan 16, 2022, 8:20 PM IST
Highlights

ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലായിരുന്നു  നോയിഡയിലിന്റെ  കോണ്‍ഗ്രസിന്റെ വീട് കയറിയുള്ള പ്രചാരണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
 

ദില്ലി: ഛത്തീസ്ഗഢ് (Chhatisgarh) മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ (Bhupesh Bagel)  യുപി പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ (Covid violation) ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. നോയിഡയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് യുപി പൊലീസ് പറഞ്ഞു.  ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലായിരുന്നു  നോയിഡയിലിന്റെ  കോണ്‍ഗ്രസിന്റെ വീട് കയറിയുള്ള പ്രചാരണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

 

Congress leader & Chhattisgarh CM Bhupesh Bagehl participated in a door-to-door campaign in Noida, ahead of UP Assembly elections. pic.twitter.com/OsjWcJidBm

— ANI (@ANI)

 

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അഞ്ചുപേരിലധികം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളില്‍ പോകുന്നത് നിരോധിച്ചിരുന്നു. നോയിഡ സെക്ടര്‍ 113 പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡസനിലധികം ആളുകളോടൊപ്പമാണ് ബാഗല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിലെത്തിയത്. യുപിയടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികളും യോഗങ്ങളും നിരോധിച്ചിരുന്നു.

click me!