ഇത് സെക്കൻഡ് ഹാൻഡ് ഫോണുകൾ വിൽക്കാൻ വച്ചിരിക്കുന്നതല്ല! ലക്ഷങ്ങളുടെ മുതൽ, തിരികെ കിട്ടിയതോടെ ഉടമകൾ ഹാപ്പി

Published : Jan 07, 2024, 10:47 AM IST
ഇത് സെക്കൻഡ് ഹാൻഡ് ഫോണുകൾ വിൽക്കാൻ വച്ചിരിക്കുന്നതല്ല! ലക്ഷങ്ങളുടെ മുതൽ, തിരികെ കിട്ടിയതോടെ ഉടമകൾ ഹാപ്പി

Synopsis

ഒന്നുകിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകളാണ് പൊലീസ് വീണ്ടെടുത്തത്. ജില്ലാ പൊലീസ് ഓഫീസിൽ പൊലീസ് സൂപ്രണ്ട് ഹർഷ് സിംഗ് ഉടമകൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

ചെന്നൈ: മോഷ്ടാക്കളുടെ പക്കൽ നിന്ന് കണ്ടെടുത്ത 100 മൊബൈൽ ഫോണുകൾ ഉടമസ്ഥരെ തിരികെ ഏല്‍പ്പിച്ച് തമിഴ്നാട് നാഗപട്ടണം പൊലീസ്. 15.5 ലക്ഷം രൂപ വിലയുള്ള ഫോണുകൾ ആണ് തിരിച്ചു നൽകിയത്. ഒന്നുകിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകളാണ് പൊലീസ് വീണ്ടെടുത്തത്. ജില്ലാ പൊലീസ് ഓഫീസിൽ പൊലീസ് സൂപ്രണ്ട് ഹർഷ് സിംഗ് ഉടമകൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

അത്യാധുനിക സാങ്കേതിക വിദ്യകളുള്ള ജില്ലാ സൈബർ ക്രൈം പൊലീസ് നടത്തിയ പരിശ്രമങ്ങളിലൂടെയാണ് മൊബൈലുകൾ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്പാം നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകളിൽ ഒറ്റത്തവണ പാസ്‌വേഡുകൾ പങ്കിടരുതെന്നും അനാവശ്യമായ വെബ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. മൊബൈൽ ഫോൺ നഷ്‌ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌താൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം.

കുറ്റകൃത്യങ്ങൾക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സാമൂഹിക വിരുദ്ധർ ദുരുപയോഗം ചെയ്‌തേക്കുമെന്നതിനാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യാതിരിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. ഇതിനിടെ തൊണ്ടിമുതൽ വിറ്റ പൊലീസുകാരൻ സിസിടിവിയിൽ കുടുങ്ങി വാര്‍ത്തയും തമിഴ്നാട്ടിൽ നിന്ന് പുറത്ത് വന്നിരുന്നു. ചെന്നൈ ഓട്ടേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച നിരോധിച്ച പാൻമസാല ആണ് ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് കടത്തിയത്.

പ്രളയക്കെടുതിക്കിടെ പൊലീസുകാരൻ പാന്‍മസാല വിൽപന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിറ്റി ഇന്‍റലിജന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വെങ്കിടേഷ്. കഴിഞ്ഞ മാസം അഞ്ചിന് ചെന്നൈ പ്രളയത്തിൽ മുങ്ങിയ സമയത്തായിരുന്നു സംഭവം. സ്റ്റോര്‍ റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ സ്റ്റേഷൻ ചമുതലയുള്ള ഉദ്യോഗസ്ഥൻ യാദൃശ്ചികമായി പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്‍റെ മോഷണം ശ്രദ്ധയിൽപ്പെട്ടത്. 

ലോകം ശ്രദ്ധിക്കുന്ന തീരുമാനവുമായി കെഎസ്ആർടിസി, നാളെ പരസ്യം നൽകും; സ്വിഫ്റ്റിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ