ജഡ്ജിമാരെ ലക്ഷ്യംവെച്ചുള്ള പൊതുയോഗങ്ങൾക്ക് പൊലീസ് അനുമതി നൽകരുത്: മദ്രാസ് ഹൈക്കോടതിയുടെ കർശന ഉത്തരവ്

Published : Oct 30, 2026, 04:21 PM IST
madras high court

Synopsis

ന്യായാധിപന്മാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്ക് പോലീസ് അനുമതി നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിമാരെ അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടായാൽ യോഗങ്ങൾ ഉടൻ നിർത്തിവെപ്പിക്കാനും സംഘാടകർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.

ചെന്നൈ: ന്യായാധിപന്മാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്ക് പൊലീസ് അനുമതി നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. അനുമതി നൽകുന്ന യോഗങ്ങൾ പൊലീസ് കൃത്യമായി നിരീക്ഷിക്കണം. യോഗങ്ങളിൽ വെച്ച് ജഡ്ജിമാരെ അവഹേളിക്കുന്ന തരത്തിൽ പരാമർശങ്ങളുണ്ടായാൽ പരിപാടി ഉടൻ തന്നെ നിർത്തിവെപ്പിക്കണമെന്നും, സംഘടകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കോടതി പൊലീസിന് നിർദ്ദേശം നൽകി.

ചെന്നൈ സ്വദേശിയായ കാർത്തികേയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെതിരെ വിവിധ മുസ്ലീം സംഘടനകൾ സംഘടിപ്പിച്ച യോഗങ്ങളിൽ ഉയർന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാർത്തികേയൻ കോടതിയെ സമീപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാലാവസ്ഥയും മഴയുമല്ല, ഇന്ത്യ സഖ്യത്തിന്‍റെ ഗ്യാനേഷിനെതിരായ കുറ്റവിചാരണ മാറ്റയതിന്‍റെ കാരണം ഐക്യമില്ലായ്മയെന്ന് ബിജെപി; പലരും പിന്മാറിയെന്നും പരിഹാസം
ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ഉദ്ഘാടന സർവ്വീസ് നവംബർ 1ന്: രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസിന് തുടക്കം