
ഡെറാഡൂണ്‍: വിവാഹ ദിവസം മദ്യമൊഴുകുന്ന പാര്‍ട്ടികള്‍ നടത്താതിരിക്കാനായി ശബ്ദമുയര്‍ത്തുന്ന വധുക്കള്‍ക്ക് പ്രതിഫലവുമായി പൊലീസ്. വിവാഹ സത്കാരത്തിലെ മദ്യപാനം ഒഴിവാക്കാനായി ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസിന്‍റേതാണ് പുതിയ പദ്ധതി. ബുഹ്ലി കന്യാദാന്‍ പദ്ധതി എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
കോക്ടെയില്‍ പാര്‍ട്ടികള്‍ ഇല്ലാതെ നടക്കുന്ന വിവാവ ചടങ്ങിലെ വധുവിന് പതിനായിരത്തൊന്ന് രൂപയാണ് സമ്മാനം. ഈ തുക ദേവപ്രയാഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ സമാഹരിക്കുന്നതാണെന്നതാണ് ശ്രദ്ധേയം. ദേവപ്രയാഗ് പൊലീസ് സ്റ്റേഷന്‍റെ പരിധിയിലെ വീടുകളിലെ യുവതികള്‍ക്കാണ് ഈ സമ്മാനം ലഭ്യമാകുക. മദ്യപിച്ചുള്ള കലഹങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സ്റ്റേഷന്‍ ഹൌസ് ഓഫീസറായ മഹിപാല്‍ റാവത്ത് വിശദമാക്കുന്നത്.
ഈ പ്രദേശത്തെ ആളുകളോട് മദ്യപാനം ഒഴിവാക്കുന്നത് സംബന്ധിച്ച നിരവധി പ്രാവശ്യം സംസാരിച്ചിട്ടും അനുകൂലമായ നിലപാടിലെത്താത്തതോടെയാണ് ഇത്തരമൊരു ശ്രമമെന്ന് പൊലീസും വിശദമാക്കുന്നു. മദ്യ വിരുദ്ധ പ്രചാരണങ്ങളുമായി ഉത്തരാഖണ്ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നീക്കം മദ്യം ഒഴിവാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam