രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ സവാരി; മാതൃകയായി ലുധിയാന പൊലീസ്

Published : Dec 03, 2019, 10:24 AM ISTUpdated : Dec 03, 2019, 10:41 AM IST
രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ സവാരി; മാതൃകയായി ലുധിയാന പൊലീസ്

Synopsis

സ്ത്രീകളേ എത്തേണ്ടുന്ന സ്ഥലത്തേക്ക് സൗജന്യമായും സുരക്ഷിതമായും എത്തിക്കുമെന്ന് പൊലീസ് കമ്മീഷണർ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഗാന്ധിന​ഗർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പുത്തൻ ആശയവുമായി പഞ്ചാബിലെ ലുധിയാന പൊലീസ്. വൈകുന്നേരമോ രാത്രിയിലോ ക്യാബ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് സൗജന്യ സവാരിയാണ് പൊലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി ഹെൽപ് ലൈൻ നമ്പറും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് 1091, 7837018555 എന്നീ നമ്പറുകളിൽ വിളിച്ച്  പൊലീസിനോട് സഹായം ആവശ്യപ്പെടാവുന്നതാണ്. സ്ത്രീകളേ എത്തേണ്ടുന്ന സ്ഥലത്തേക്ക് സൗജന്യമായും സുരക്ഷിതമായും എത്തിക്കുമെന്ന് പൊലീസ് കമ്മീഷണർ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി പത്തുമുതൽ രാവിലെ ആറ് മണിവരെയാകും ഈ സൗകര്യം ലഭ്യമാകുക. ദുരിതത്തിലായ സ്ത്രീകളിലേക്ക് എത്തിച്ചേരാൻ ഒരു ആപ്ലിക്കേഷനും പൊലീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി