
അഹമ്മദാബാദ്: അനധികൃത മദ്യക്കടത്തുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ മദ്യക്കടത്ത് സംഘത്തിന്റെ വാഹനം തടയാനുള്ള ശ്രമത്തിനിടെയുണ്ടായ വാഹന അപകടത്തിനിടയിലാണ് ഗുജറാത്ത് പൊലീസിലെ സബ് ഇൻസ്പെക്ടറായ ജാവേദ് എം പത്താൻ മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന അപകടത്തിൽപ്പെട്ടത്. സ്റ്റേറ്റ് മോണിട്ടറിംഗ് സെല്ലിൽ നിയമിതനായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ 2.30ഓടെയാണ് കത്താഡ ഗ്രാമത്തിലെ ദാസദയിൽ വച്ച് അപകടമുണ്ടായത്. മദ്യക്കടത്തുകാർ പൊലീസ് ബാരിക്കേഡ് മറികടന്നതിന് പിന്നാലെ പൊലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു.
മദ്യക്കടത്ത് തടയാനുള്ള പ്രത്യക പൊലീസ് സംഘത്തിന് ലഭിച്ച വിവരം അനുസരിച്ചാണ് സംഘം പൊലീസ് ബാരിക്കേഡ് തയ്യാറാക്കി കാത്തിരുന്നത്. മദ്യവുമായി എത്തിയ കാർ മുന്നിലുണ്ടായിരുന്ന ട്രെക്കിനെ മറികടന്ന് ഇരു വാഹനങ്ങളും ചേർന്ന് ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോയത്. പിന്നാലെ മറ്റൊരു പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥൻ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.
ബാരിക്കേഡിൽ ഇടിച്ച് വേഗത കുറഞ്ഞ വാഹനങ്ങളെ പിടികൂടാൻ പിന്നാലെ പോയ ഉദ്യോഗസ്ഥൻ പിന്നാലെ വന്ന പൊലീസ് വാഹനത്തിനും ട്രെക്കിനും ഇടയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam