കൺട്രോൾ റൂമിൽ നിന്നുള്ള നി‍ർദ്ദേശത്തിൽ പൊലീസുകാരൻ എത്തിയത് എംഎൽഎയുടെ തോട്ടത്തിൽ, വെട്ടിക്കൊന്ന് അക്രമികൾ

Published : Aug 06, 2025, 08:25 AM ISTUpdated : Aug 06, 2025, 10:09 AM IST
police officer hacked in tamilnadu

Synopsis

തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന

തിരുപ്പൂർ: തമിഴ്നാട്ടിൽ എംഎൽഎയുടെ തോട്ടത്തിൽ വച്ച് പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരിൽ ആണ് സംഭവം. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിൽ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തിൽ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.

കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസുകാരൻ തോട്ടത്തിലെത്തിയത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷണ്മുഖസുന്ദരം സംഭവ സ്ഥലത്ത് എത്തിയത്. അച്ഛനും രണ്ട് ആൺമക്കളും മറ്റൊരാളും ചേർന്നാണ് പൊലീസുകാരനെ കൊന്നത്. അച്ഛനും മകനും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായായിരുന്നു കൺട്രോൾ റൂമിൽ ലഭിച്ച വിവരം. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ബഹളമുണ്ടാക്കിയവരും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്