കൊൽക്കത്തയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മീഷന് സമീപം പൊലീസുകാരൻ വെടിയുതിർത്തു, രണ്ട് മരണം

Published : Jun 10, 2022, 08:30 PM ISTUpdated : Jun 10, 2022, 08:32 PM IST
കൊൽക്കത്തയിലെ ബം​ഗ്ലാദേശ് ഹൈക്കമ്മീഷന് സമീപം പൊലീസുകാരൻ വെടിയുതിർത്തു, രണ്ട് മരണം

Synopsis

ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് പൊലീസുകാരൻ വെടിയുതിർത്ത ശേഷം ജീവനൊടുക്കി. വെടിയേറ്റ് സ്ത്രീയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് പൊലീസുകാരൻ വെടിയുതിർത്തത്. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ചുതമല വഹിച്ചിരുന്ന കോൺസ്റ്റബിൾ ചോഡപ് ലെപ്ച എന്നയാളാണ് വെടിയുതിർത്ത ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

'മുംബൈയിലെ വീടിനു മുന്നില്‍ തോക്കുധാരി എത്തി'; സല്‍മാനെ വധിക്കാന്‍ ലോറന്‍സ് പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

ഹൈക്കമ്മീഷന് സമീപം നടന്ന പ്രതി പെട്ടെന്ന് നടന്നുപോകുന്നവർക്ക് നേരെ വെടിവെക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. പിന്നീട്  തോക്ക് ഉപയോഗിച്ച് ഇയാൾ സ്വയം വെടിയുതിർത്തു. സെൽഫ് ലോഡിംഗ് റൈഫിളാണ് ഇയാൾ ആക്രമിക്കാൻ ഉപയോ​ഗിച്ചത്. പൊലീസുകാരൻ വിഷാദ രോ​ഗിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്ചയാണ് ഇയാൾ ഡ്യൂട്ടിക്കെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. 

പരിക്കേറ്റ പരുന്തിനെ രക്ഷിക്കാൻ ശ്രമിക്കവെ കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മുംബൈ: റോഡിൽ പരുക്കേറ്റ് അവശയായി കിടന്ന  പരുന്തിനെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടുപേർ കാറിടിച്ച് മരിച്ചു. മുംബൈയിലെ ബാന്ദ്രാ-വേർളി കടൽപ്പാലത്തിന് മുകളിലാണ് ദാരുണമായ സംഭവമുണ്ടായത്.  അമർ മനീഷ് ജാരിവാല (43), അദ്ദേഹത്തിന്റെ ഡ്രൈവർ ശ്യാം സുന്ദർ എന്നിവരാണ് മരിച്ചത്. യാത്രക്കിടെ ബാന്ദ്രാ-വേർളി പാലത്തിൽ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ട് ഡ്രൈവർ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെടുകയായിരുന്നു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും പരിക്കേറ്റ പരുന്തിന് സമീപത്തെത്തിയപ്പോഴാണ് അപകടുമുണ്ടായത്.

പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ഒരു ടാക്‌സി ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് 30നാണ് സംഭവം നടന്നതെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവരം പുറത്തറിയുന്നത്. ടാക്‌സി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്