'നിൻ്റെയൊക്കെ ബാഗിൽ ഞാൻ 50 ഗ്രാം പൊടി ഇടും, അതോടെ നിൻ്റെയൊക്കെ ജീവിതം തീരും'; സമരക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്പെൻഷൻ

Published : Jul 23, 2026, 03:43 PM IST
Mumbai Police

Synopsis

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഭീഷണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടി. പ്രതിഷേധം തുടർന്നാൽ ജീവിതം നശിപ്പിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ഭീഷണി.

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ദില്ലി സമരത്തിനെതിരായ പൊലീസ് നടപടിയിലടക്കം പ്രതിഷേധിച്ച് മുംബൈയിൽ സമരത്തിനിറങ്ങിയ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വിദ്യാർത്ഥികളടക്കമുള്ള സമരക്കാരെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതിഷേധം തുടർന്നാൽ കൃത്രിമമായി കയ്യിൽ മയക്കുമരുന്ന് വെച്ച് വ്യാജ കേസിൽ കുടുക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈതാൻ എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ധാരാളം വിദ്യാർത്ഥികളും പൗരന്മാരും പ്രതിഷേധ യോഗങ്ങൾ ചേർന്നിരുന്നു.

സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റത്തെയും നിയമവിരുദ്ധ ഭീഷണിയെയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തുവെന്നാണ് മുബൈ പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് വാനിലേക്ക് കയറിയ വിദ്യാർത്ഥികളോട് മുൻസീറ്റിലിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലേക്ക് പോകാനും പ്രതിഷേധ സ്ഥലത്തേക്ക് വരരുതെന്നും ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോ. ഇനി ഇവിടെ വീണ്ടും കണ്ടാൽ, ജീവിതം നശിപ്പിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി. ബാഗുകളിൽ 50 ഗ്രാം പൊടി ഇടും, നിങ്ങളുടെ ജീവിതം അതോടെ അവസാനിക്കും എന്നും ഭീഷണിയുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതെല്ലാം ഈ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥി മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല്, മന്ത്രിയുടെ രാജിയില്ല?
ചോദ്യപ്പേപ്പർ ചോർച്ച: ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ദില്ലി ഹൈക്കോടതി; നടപടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ