കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ

Published : Jul 23, 2026, 03:29 PM IST
TRAIN DIVERTED

Synopsis

ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെയടക്കം അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായതോടെ ജനജീവിതം ദുസഹമായി. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി - അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകൾ ജൽഗാവ് - പാൽധി - ഉദ്ന വഴി സൂറത്തിൽ എത്തും. വാപി -ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കിൽ വെളളം കയറിയതുമാണ് കാരണം. സൂറത്തിൽ നിന്നും ഉദ്നയിൽ നിന്നുമുളള ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെയടക്കം അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായതോടെ ജനജീവിതം ദുസഹമായി. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു സോനം വാങ്ചുക്ക്; ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യം
അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബില്ല്, മന്ത്രിയുടെ രാജിയില്ല?