ലോക്ക് ഡൗൺ: 'കൊറോണ വേഷ'ത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ; വ്യത്യസ്തമായ ബോധവത്കരണം

By Web TeamFirst Published Apr 6, 2020, 1:07 PM IST
Highlights

അത്തരം ആൾക്കാരെ ബോധവത്കരിക്കുന്നതിനായി വ്യത്യസ്തമായ ഒരു നീക്കവുമായി റോഡിലിറങ്ങിയിരിക്കുകയാണ് സൂറത്തിലെ മഹുവായിലെ പൊലീസ് ഉദ്യോ​ഗസ്ഥർ. 
 

സൂറത്ത്: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. അടച്ചുപൂട്ടി വീട്ടിലിരുന്ന്, സാമൂഹിക അകലം പാലിക്കുന്നത് വഴി കൊവിഡ് 19 ബാധയിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. എന്നാൽ ലോക്ക് ഡൗണിന്റെ ​ഗൗരവം മനസ്സിലാകാത്ത ചിലരെങ്കിലും ഇപ്പോഴും നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നുണ്ട്. അത്തരം ആൾക്കാരെ ബോധവത്കരിക്കുന്നതിനായി വ്യത്യസ്തമായ ഒരു നീക്കവുമായി റോഡിലിറങ്ങിയിരിക്കുകയാണ് സൂറത്തിലെ മഹുവായിലെ പൊലീസ് ഉദ്യോ​ഗസ്ഥർ. 

Gujarat: Police personnel in Mahuva taluka of Surat district dressed up as '' while appealing to people to stay at home and practice social distancing. 122 positive cases and 11 deaths due to the COVID-19 have been reported so far in the state. (05.04.2020) pic.twitter.com/3tQXUPX3dD

— ANI (@ANI)

കൊറോണ വൈറസ് ഘടനയുടെ വേഷം ധരിച്ചാണ് ഈ പോലീസുകാർ നിരത്തിലിറങ്ങിയിരിക്കുന്നത്. റോഡിൽ കാണുന്ന ജനങ്ങളോട് വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം എത്തി ബോധവത്കരണം നടത്താനാണ് തീരുമാനം. പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 122 പേരിലാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 പേർ മരിച്ചു
 

click me!