മദ്യം കിട്ടാനില്ല; പെയിന്റ് വാർനിഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്ന് പേർ മരിച്ചു

Web Desk   | Asianet News
Published : Apr 06, 2020, 12:41 PM IST
മദ്യം കിട്ടാനില്ല; പെയിന്റ് വാർനിഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്ന് പേർ മരിച്ചു

Synopsis

കൊവിഡിനെ തുടർന്ന് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി തമിഴ്‌നാട്ടിലും മദ്യശാലകൾ അടച്ചിരുന്നു. ഇതോടെയാണ് മദ്യം കിട്ടാതായത്

ചെന്നൈ: മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർനിഷ് കുടിച്ച മൂന്ന് പേർ ചെന്നൈയിൽ മരിച്ചു. ചെങ്കൽപേട്ട് ജില്ലയിലാണ് സംഭവം. മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് മൂവരും അത് കുടിക്കുകയായിരുന്നു. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്.

മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു. 21 ദിവസത്തെ ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതിന് പിന്നാലെ ഇവർക്ക് മദ്യം കിട്ടാതെയായി. ഇതോടെയാണ് പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് കുടിച്ചത്. ഇതോടെ മൂവരും കുഴഞ്ഞുവീണു.

ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും മരുന്നുകളോട് പ്രതികരിക്കാതിരുന്നതോടെ മരണം ഉറപ്പാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുതുക്കോട്ട ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ആഫ്റ്റർ ഷേവ് ലോഷൻ വെള്ളം കലർത്തി കുടിച്ച മൂന്ന് പേരാണ് രണ്ട് ദിവസം മുൻപ് മരിച്ചത്.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം