
ബെംഗളൂരു: ബെംഗളൂരുവിലെ ജയിലുകളില്‍ സെന്‍റട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ പരിശോധന. പരപ്പന അഗ്രഹാര ജയിലില്‍ നിന്നടക്കം ഗുണ്ടാനേതാക്കൾ കഴിഞ്ഞിരുന്ന സെല്ലുകളില്‍ നിന്നും നൂറുകണക്കിന് മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ജയിലിലുള്ളവരെയും, ജാമ്യത്തിലിറങ്ങിയ വിവിധ കേസിലെ പ്രതികളുമായ നാനൂറ് പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണ്. നഗരത്തില്‍ ഈയിടെയായി നടന്ന ഗുണ്ടാ ആക്രമണങ്ങളില്‍ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജയിലിനകത്ത് നിന്നും അക്രമികൾക്ക് സഹായമെത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. വിവിധയിടങ്ങളില്‍ പരിശോധനകൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam