കര്‍ണാടകത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി പ്രചരിപ്പിച്ചു; കേസെടുത്ത് പൊലീസ്

Published : Feb 14, 2026, 12:04 PM IST
Siddaramaiah

Synopsis

കർണാടകത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിൽ പൊലീസ് കേസെടുത്തു.മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസെടുത്തത്

ബെംഗളൂരു: കർണാടകത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന പരാതിയിൽ കേസെടുത്ത് വിധാൻസൗധ പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. മാണ്ഡ്യയിലെ ജില്ലാ ഹെൽത്ത് ഓഫീസറെ എക്സൈസ് വകുപ്പിലേക്ക് സ്ഥലംമാറി കൊണ്ടുള്ള ഉത്തരവ് എന്ന പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഉത്തരവ് വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. കോൺഗ്രസും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ഉത്തരവ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി എംഎൽഎ സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്; 'ഇവിടെ നടപ്പാക്കും മുൻപ് ഡിജിറ്റൽ ഇന്ത്യ പദ്ധതി എപ്സ്റ്റീന് വേണ്ടി ചോർത്തി'
കോളേജ് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് 24കാരി സ്വന്തം നഗ്നവീഡിയോ അയച്ചു, പിന്നാലെ മിസ്സിംഗ്; ആൺസുഹൃത്തിന്‍റെ വീട്ടിൽ നഗ്നായ അഴുകിയ മൃതദേഹം, കൊലപാതകം