
ദില്ലി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ഡിജിറ്റൽ ഇന്ത്യ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും മുൻപ് ജെഫ്രി എപ്സ്റ്റീന് ചോർത്തി. 2014ൽ ഹർദീപ് സിംഗ് പുരി എപ്സ്റ്റീനുമായി പദ്ധതി ചർച്ച ചെയ്തുവെന്നും ഇന്ത്യയിൽ പദ്ധതി നടപ്പാക്കിയത് 2015ൽ ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. പാലസ്‌റ്റീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ടും എപ്സ്റ്റീൻ അഭിപ്രായം രേഖപ്പെടുത്തി. അന്നത്തെ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ മറികടന്ന് പുരി ആർക്ക് വേണ്ടി ഇടപെട്ടുവെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് അറിയിച്ചു. പാർലമെൻ്റിൻ്റെ രണ്ടാംഘട്ട ബജറ്റ്സമ്മേളനത്തിൽ എപ്സ്റ്റീൻ ഫയൽ കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേ സമയം, എപ്സ്റ്റീൻ ഫയലിൽ ചർച്ചക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പാർലമെൻറിൽ ചർച്ച വേണ്ടെന്ന് ധാരണയായി. പുരിക്കെതിരായ ആക്ഷേപത്തിൽ അദ്ദേഹത്തിൻ്റെ വിശദീകരണം തന്നെ ധാരാളമെന്നും വിലയിരുത്തൽ കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
ഇതിനിടെ, ലൈംഗിക കുറ്റവാളി ജെപ്രി എപ്സ്റ്റീനുനായി ഇന്ത്യൻ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണം പുറത്ത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ അംഗവുമായി ബന്ധം വളർത്തിയെടുക്കാൻ എപ്സ്റ്റീൻ വർഷങ്ങളോളം ചെലവഴിച്ചുവെന്ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. അനിൽ അംബാനിയുമായി എപ്സ്റ്റീൻ നടത്തിയ സന്ദേശങ്ങൾ 2017 ന്റെ തുടക്കം മുതൽ 2019 വരെ നീണ്ടുനിന്നതായി രേഖകൾ വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി കടത്തിയതിന് ഫെഡറൽ പ്രോസിക്യൂട്ടർമാർ എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു അനിൽ അംബാനിയുമായുള്ള സംഭാഷണം. ലോകകാര്യങ്ങൾ, ബിസിനസ്, സ്ത്രീകൾ എന്നിവയെക്കുറിച്ച് ഇരുവരും സംസാരിക്കുകയും നേരിട്ട് കാണാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. 2017ൽ, എപ്സ്റ്റീൻ അംബാനി കുടുംബത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾക്ക് ഓർഡർ നൽകി വരുത്തിച്ചുവെന്നും പുറത്ത് വിട്ട രേഖകളിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam