നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാൻ മലയാളി യുവാവിൻ്റെ ശ്രമം; രക്ഷപ്പെടുത്തി പൊലീസ്

Published : Jun 11, 2026, 11:21 AM IST
Bengaluru Kerala Man Suicide Attempt

Synopsis

ബെംഗളൂരുവിൽ നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഹെബ്ബഗോഡി പൊലീസിൻ്റെ ഇടപെടലാണ് തുണച്ചത്. മലയാളിയായ അർജുനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. 

ബെംഗളൂരു: ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ രക്ഷപ്പെടുത്തി. മലയാളിയായ അർജുൻ എന്ന യുവാവിനെ പൊലീസ് ആണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് സംഭവം. ഹെബ്ബഗോഡി പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് തുണച്ചത്.

നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. പൊലീസിനെ കണ്ടതോടെ ട്രെയിൻ വരുന്ന ദിശയിലേക്ക് യുവാവ് ഓടിമാറിയെങ്കിലും പിന്നാലെ ഓടിയ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സ്റ്റേഷനിൽ വിളിച്ചറിയിച്ച് ട്രെയിൻ നിർത്തിച്ചു. യുവാവിനെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി മൂലം ബിസിനസ് തകർന്നു, ഭാര്യയേയും മകനേയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കി
നഖങ്ങൾ പിഴുതെടുത്തു, കാലിൽ ഇരുമ്പ് ആണി അടിച്ചുകയറ്റി, സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ക്രൂരമർദ്ദനം, 18കാരന് ദാരുണാന്ത്യം