സ്ത്രീകളും കുട്ടികളും അടങ്ങുന്ന 31 അംഗ സംഘം കന്യാകുമാരിയില്‍ നിന്നാണ് ബൈക്കില്‍ യാത്ര തിരിച്ചത്. തിരുനെൽവേലിയിൽ വച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്.
കന്യാകുമാരി: തമിഴ്‍നാട്ടില്‍ നിന്നും രാജസ്ഥാനിലേക്ക് ബൈക്കില്‍ മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞ് നിരീക്ഷണത്തിലാക്കി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 31 അംഗ സംഘം കന്യാകുമാരിയില്‍ നിന്നാണ് ബൈക്കില്‍ യാത്ര തിരിച്ചത്. തിരുനെൽവേലിയിൽ വച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് സംഘത്തെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഇന്നലെ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷന് മുന്നിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ചിരുന്നു. ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ പൊലിസ് ലാത്തി വീശിയാണ് അതിഥി തൊഴിലാളികളെ മടക്കിയത്.
ബീഹാർ ബംഗാൾ എന്നിവടങ്ങളിൽ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും. ബാന്ദ്രയിൽ നിന്ന് വൈകീട്ട് ട്രെയിൻ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam