കൊവിഡ് 19: പ്രവാസികളെ ഇന്ത്യയിലെത്തിക്കണം, പ്രത്യേക വിമാനവും ഏര്‍പ്പാടാക്കണമെന്ന് കേന്ദ്രത്തോട് രാഹുൽ ​ഗാന്ധി

By Web TeamFirst Published Apr 15, 2020, 1:10 PM IST
Highlights
വിദേശത്തുള്ള ഇന്ത്യക്കാരെ തൽക്കാലം മടക്കിക്കൊണ്ടുവരേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.
ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ​ഗൾഫ് നാടുകളിൽ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇതിനായി സർക്കാർ പ്രത്യേകം വിമാനം ഏർപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പട്ടു.

‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു.

The crisis & shutting of businesses in the Middle East have left thousands of Indian workers in deep distress & desperate to return home. The Govt must organise flights to bring home our brothers & sisters most in need of assistance, with quarantine plans in place.

— Rahul Gandhi (@RahulGandhi)
അതേസമയം, വിദേശത്തുള്ള ഇന്ത്യക്കാരെ തൽക്കാലം മടക്കിക്കൊണ്ടുവരേണ്ടതില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. പ്രവാസികള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 
click me!