ഇടിച്ചിട്ടും നിർത്താതെ പോയി, സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം; അപകടം ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ

Published : Sep 24, 2026, 10:48 AM IST
Hyderabad Police Officer Death

Synopsis

ഹെദരാബാദിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് പൊലീസുകാരൻ മരിച്ചു. സബ് ഇൻസ്പെക്ടറായ കെ വെങ്കണ്ണ (55) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.

ഹൈദരാബാദ്: ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്ര വാഹനമിടിച്ച് പൊലീസ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഹെദരാബാദിലാണ് സംഭവം. 55കാരനായ കെ വെങ്കണ്ണയ്ക്കാണ് ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ ടാങ്ക് ബണ്ടിലെ എൻടിആർ മാർഗിലുള്ള ക്രെയിൻ നമ്പർ രണ്ടിന് സമീപമാണ് അപകടം ഉണ്ടായത്. ഗണേശ നിമജ്ജന ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്ക് വേണ്ടിയാണ് വെങ്കണ്ണ ഉൾപ്പെടെ ഉള്ള പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നത്. വെങ്കണ്ണയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും റോഡ് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാത സംഘം ഓടിച്ച ഇരുചക്ര വാഹനം ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വെങ്കണ്ണ റോഡിൽ വീണു. പിന്നീട് നിസ്സാര പരിക്ക് മാത്രമേ ഉണ്ടെന്ന് കരുതി വാറങ്കലിലേക്ക് പോയെങ്കിലും തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് വെങ്കണ്ണയെ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ ഇരുചക്ര വാഹനം ഇടിച്ചു വെങ്കണ്ണ റോഡിൽ വീഴുന്നതും പിന്നീട് വാഹനം നിർത്താതെ പോകുന്നതും വ്യക്തമാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു ഇരുചക്ര വാഹനവും വാഹനത്തിൽ ഉണ്ടായിരുന്നവരെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ് പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസം മുട്ടി ദില്ലി, വായുമലിനീകരണം അപകടാവസ്ഥയിൽ; മലിനീകരണതോത് 400 കടന്നു, സർക്കാർ കണക്കുകൾ തട്ടിപ്പെന്ന് എഎപി
എസ്ഐആറിൽ യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന് യോ​ഗി ആദിത്യനാഥ്; പരാജയഭീതി കാരണമുള്ള വിചിത്രവാദമെന്ന് സമാജ് വാദി പാർട്ടി