Latest Videos

കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; യെദിയൂരപ്പയെ മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി

By Web TeamFirst Published Jun 16, 2021, 5:20 PM IST
Highlights

കഴിഞ്ഞ ഏപ്രിലില്‍ യെദിയൂരപ്പ തന്റെ വകുപ്പില്‍ നേരിട്ട് ഇടപെടുന്നുവെന്ന പരാതിയുമായി ഗവര്‍ണറെ സമീപിച്ച മന്ത്രിയാണ് കെഎസ് ഈശ്വരപ്പ. 

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി കെഎസ് ഈശ്വരപ്പ സമ്മതിച്ചു. യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഗ്രാമവികസന മന്ത്രി കെഎസ് ഈശ്വരപ്പ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ യെദിയൂരപ്പ തന്റെ വകുപ്പില്‍ നേരിട്ട് ഇടപെടുന്നുവെന്ന പരാതിയുമായി ഗവര്‍ണറെ സമീപിച്ച മന്ത്രിയാണ് കെഎസ് ഈശ്വരപ്പ. 

അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അരുണ്‍ സിങ് സംസ്ഥാനത്തെത്തി.  മന്ത്രിമാരുമായും എംഎല്‍എമാരുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. യെദിയൂരപ്പയെ മാറ്റുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് നേരത്തെ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു അരുണ്‍ സിങ് വ്യക്തമാക്കി. യെദിയൂരപ്പ നന്നായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളില്‍ അനൈക്യമില്ല. ഓരോരുത്തരുമായും ചര്‍ച്ച നടത്തി നടത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!