വോട്ടർമാരെ സ്വാധീനിക്കാൻ 'പ്രഷര്‍ കുക്കർ' സമ്മാനം; പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്, വിവാദം

Published : Feb 20, 2023, 01:23 PM ISTUpdated : Feb 20, 2023, 01:29 PM IST
വോട്ടർമാരെ സ്വാധീനിക്കാൻ 'പ്രഷര്‍ കുക്കർ' സമ്മാനം; പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്, വിവാദം

Synopsis

വീട്ടമ്മമാരുടെ വോട്ട് ലക്ഷ്യം വെച്ച് ആയിരക്കണക്കിന് പ്രഷര്‍ കുക്കറുകളാണ് രാഷ്ട്രീയ നേതാക്കൻമാർ ഓരോ ഫാക്ടറികളിലും ഓർഡർ ചെയ്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 400 മുതൽ 450രൂപ വരെ വിലയുള്ള അഞ്ച് കിലോയുടെ കുക്കറുകളാണ് വീടുകളിലേക്ക് നൽകുന്നത്.

ബെം​ഗളൂരു: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ നേതാക്കൾ നൽകിയ പ്രഷര്‍ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. ബെംഗളൂരുവിലെ സോമേശ്വര കോളിനിയിലാണ് സംഭവം. നിലവാരം കുറഞ്ഞ കുക്കറുകളാണ് തങ്ങൾക്ക് നൽകിയതെന്നും അതിനാലാണ് തനിക്ക് പരിക്കേറ്റതെന്നും വീട്ടമ്മ ആരോപിച്ചു. ഏഷ്യാനെറ്റ് സുവർണ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് കുക്കർ അഴിമതിയുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തിയത്. 

സമ്മാനങ്ങള്‍ നൽകി വോട്ടർമാരെ സ്വാധീനിക്കാനായി രാഷ്ട്രീയ നേതാക്കളും വിവിധ പാര്‍ട്ടികളും നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ കര്‍ണ്ണാടകയിലെ സമ്മാനവും വലിയ വാര്‍ത്തയാകുകയാണ്. വീട്ടമ്മമാരുടെ വോട്ട് ലക്ഷ്യം വെച്ച് ആയിരക്കണക്കിന് പ്രഷര്‍ കുക്കറുകളാണ് രാഷ്ട്രീയ നേതാക്കൻമാർ ഓരോ ഫാക്ടറികളിലും ഓർഡർ ചെയ്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 400 മുതൽ 450രൂപ വരെ വിലയുള്ള അഞ്ച് കിലോയുടെ കുക്കറുകളാണ് വീടുകളിലേക്ക് നൽകുന്നത്. ഗുണമേന്മയില്ലാത്ത വില കുറവുള്ള കുക്കറുകള്‍ വലിയ അപകടം വരുത്തി വെക്കുമെന്നാണ് ബെംഗളൂരുവിലെ സംഭവം വ്യക്തമാക്കുന്നതത്.

പ്രാദേശികമായി നടത്തുന്ന ഫെസ്റ്റിവലുകളുടെ മറിവിലാണ് കുക്കര്‍ സമ്മാനമായി നല്‍കിയത്. കുക്കർ സമ്മാനമായി നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഫാക്ടറി ഉടമകളുമായി ചർച്ച നടത്തുന്നതും സ്റ്റിങ് ഓപ്പറേഷനിൽ വീഡിയോയിലുണ്ട്. ​ഗുണമേന്മ കുറഞ്ഞ, കുക്കറുകളാണ് രാഷ്ട്രീയ നേതാക്കൻമാർ സമ്മാനമായി നൽകുന്നതെന്ന തിരിച്ചറിവ് ജനങ്ങൾക്കു വേണമെന്നാണ് ആക്ഷേപമുയരുന്നത്. അതേസമയം, ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ ജനങ്ങൾ കൂടുതൽ ബോധവാൻമാരകണമെന്നും വോട്ടവകാശം വില്‍ക്കാനുള്ളതല്ലെന്ന ബോധ്യം ഉണ്ടാകണമെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ ടിവി അടക്കമുള്ള സമ്മാനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.

Read More : യേശുദാസിനും ചിത്രയ്ക്കും നേരെ 1999 ല്‍ കല്ലെറിഞ്ഞു; 24 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ