
ശ്രീനഗർ: ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതികൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാ ഘട്ടം പുരോഗമിക്കുന്നു . 43 ഇടങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്.
കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 321 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത്. പ്രതിപക്ഷ സഖ്യമായ ഗുപ്കർ, അപ്നി പാർട്ടി, ബിജെപി എന്നിവർ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് കേന്ദ്രസർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പിഡിപി നേതാവ് മൊഹബൂബ മുഫ്തി രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 51.75 ശതമാനം പോളിംഗ് ഇതുവരെ രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടങ്ങളിലായി ഈ മാസം 19 വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 22 ന് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam