ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം

Published : Feb 03, 2024, 01:29 PM ISTUpdated : Feb 03, 2024, 02:53 PM IST
ഗ്യാൻവാപി മസ്‌ജിദിൽ മൂന്നാം ദിവസവും പൂജ തുടരുന്നു; കടകൾ അടച്ച് പ്രതിഷേധം, ഡ്രോൺ നീരീക്ഷണവും സുരക്ഷയും ശക്തം

Synopsis

പൂജക്ക് താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ കോടതി ഉത്തരവിനെതിരെ നിയമപ്പോരാട്ടം ശക്തമാക്കുകയാണ് പള്ളിക്കമ്മറ്റിയും മുസ്ലിം വ്യക്തി ബോർഡും. അഭിഭാഷകരുമായി ബോ‍ർഡ് നേതാക്കൾ ഇന്നലെയും ചർച്ചകൾ നടത്തി.

ദില്ലി: കനത്ത സുരക്ഷയിൽ ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടരുന്നു. സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിൽ നിയമോപദേശം തേടിയ  മുസ്ലിം വ്യക്തി ബോർഡ് രാഷ്ട്രപതിയെ കാണാനും സമയം തേടി. ഇതിനിടെ താജ്മഹലിലെ ഉറൂസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹർജി എത്തി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് വൻ സുരക്ഷക്രമീകരണങ്ങങ്ങൾക്കിടയിലാണ് വാരാണസിയിലെ പൂജ തുടരുന്നത്. ഇന്നലെ മാത്രം നാൽപതിനായിരത്തോളം പേർ മസ്ജിദിലെ അറയിൽ ദർശനത്തിന് എത്തിയെന്ന് ഹിന്ദുവിഭാഗം പറഞ്ഞു.

പൂജക്ക് താൽക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ കോടതി ഉത്തരവിനെതിരെ നിയമപ്പോരാട്ടം ശക്തമാക്കുകയാണ് പള്ളിക്കമ്മറ്റിയും മുസ്ലിം വ്യക്തി ബോർഡും. അഭിഭാഷകരുമായി ബോ‍ർഡ് നേതാക്കൾ ഇന്നലെയും ചർച്ചകൾ നടത്തി. കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടൽ തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നു എന്ന് വാദമാണ് ബോർഡ് ഉന്നയിക്കുന്നത്. നിലവറയിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പള്ളിയുടെ ഗ്രില്ലുകൾ തകർത്തു എന്നും പളളികമ്മറ്റി ആരോപിക്കുന്നുണ്ട്.

Read More.... ഗ്യാൻവ്യാപി: ഹൈക്കോടതി സ്റ്റേയില്ല, പുതിയ തീരുമാനമെടുത്ത് മുസ്ലീം വ്യക്തി നിയമ ബോർഡ്; രാഷ്ട്രപതിയെയടക്കം കാണും

വാരാണസിയിലെ ചില പ്രദേശങ്ങളിൽ ഇന്നും കടകൾ അടച്ച് പ്രതിഷേധിച്ചു. മേഖലയിൽ ആകെ ഡ്രോൺ നീരീക്ഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭയാണ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. അയോധ്യയ്ക്കു ശേഷം കൂടുതൽ സ്ഥലങ്ങളിലെ തർക്കം കോടതിയിലേക്ക് എത്തുന്നതും ബിജെപി സർക്കാരുകളുടെ പിന്തുണ ഇതിന് കിട്ടുന്നതും ദേശീയ തലത്തിൽ ന്യൂനപക്ഷ സംഘടനകളുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?